തൃപ്രയാർ : നാട്ടിക കോളേജ് ഒഫ് അപ്ലൈഡ് സയൻസ് കോളേജിന് മണപ്പുറം ഫൗണ്ടേഷൻ ഉപകരണങ്ങൾ കൈമാറി. എഴുപതിനായിരം രൂപയോളം വരുന്ന എട്ട് മരക്കസേരകളും 100 കസേരകളും രണ്ട് ഓഫീസ് ടേബിളുകളും ഒരു പോഡിയവുമാണ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിന് നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. നാട്ടിക കോളേജ് ഒഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ പി.ആർ. ഷീജ അദ്ധ്യക്ഷയായി. മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ പദ്ധതി സമർപ്പണം നടത്തി. ഇ.വി. ചന്ദ്രൻ, ഭവിൻ വേണുഗോപാൽ, അഞ്ജു റോസ്, പോൾസൺ, അശ്വിൻ ഗോപിനാഥ്, മോളി വർഗീസ്, കെ.വി. വിദ്യ തുടങ്ങിയവർ പങ്കെടുത്തു.