നെടുമ്പാൾ: ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥയിൽ നെൽക്കൃഷി വെള്ളത്തിലായെന്ന് കർഷകരുടെ പരാതി. ധനുക്കുളം, വില്ലിച്ചിറ, താമരച്ചാൽ, മാങ്കുട്ടം, കോന്തിപുലം പാടശേഖരം എന്നിവിടങ്ങളിൽ നടീൽ കഴിഞ്ഞതും, നടാനായി തയ്യാറാക്കിയതുമായ ഞാറ്റടിയുമാണ് വെള്ളത്തിലായത്. കനകമലയിൽ നിന്നും ഉത്ഭവിക്കുന്ന ഉപ്പൻതോട് വഴിയെത്തുന്ന മഴവെള്ളം ഒഴുക്കിപ്പോകാതെയാണ് പാടശേഖരത്തിൽ വെള്ളം ഉയർന്നത്. കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ യഥാസമയം തുറക്കാതിരുന്നതാണ്. പാടശേഖരത്തിൽ വെള്ളം കയറാനിടയാക്കിയതെന്ന് കർഷകർ ആരോപിച്ചു. ശേഷിക്കുന്ന സ്ഥലത്തെ നടീലിനായി തയ്യാറാക്കിയ ഞാറ്റടിയും വെള്ളം കയറി നശിച്ച നിലയിലാണ്.