
നെന്മണിക്കര: അഞ്ച് ദിവസങ്ങളിലായി നടന്ന നെന്മണിക്കര പഞ്ചായത്തിലെ നിറച്ചാർത്ത് സമാപന സമ്മേളനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, സി.ഡി.പി.ഒ ആശ, പഞ്ചായത്ത് സെക്രട്ടറി കെ.അജിത എന്നിവർ പ്രസംഗിച്ചു. നിറച്ചാർത്തിൽ രോഗി ബന്ധു സംഗമം, വയോജന കലാമേള, നേത്ര പരിശോധന ക്യാമ്പ്, കലാകായിക മത്സരങ്ങൾ, അങ്കണവാടി കലോത്സവം, ശുചിത്വ എക്‌സിബിഷൻ തുടങ്ങിയവ നടന്നു.