
മുങ്ങിക്കിടക്കുന്നത് -
80 ഏക്കർ പ്രദേശം
20 ദിവസം പ്രായമുള്ള ഞാറ്റടികൾ
കൈപ്പറമ്പ്: എടക്കളത്തൂർ പടിഞ്ഞാറേ പാടത്ത് വയലിലെ വെള്ളം ഒഴിയുന്നില്ല. 80 എക്കറോളം സ്ഥലത്ത് 20 ദിവസം പ്രായമുള്ള ഞാറ്റടികൾ ഇപ്പോഴും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. വയലിന്റെ ഭാഗമായ മേഞ്ചിറ കോൾ പടവും വിളക്കുളം കോൾ പടവും വെള്ളത്തിലാണ്. മഴയിൽ പാറന്നൂർ ചിറയിലെ ഷട്ടറുകളും പെരുമണ്ണ് ഭാഗത്തെ ഷട്ടറുകളും പൂർണമായും അന്നക്കര ഭാഗത്തെ ഷട്ടറുകൾ ഭാഗികമായും തുറന്നിരുന്നു. ഇത് വയലുകൾ വെള്ളത്തിവാൻ കാരണമായെന്ന് കർഷകർ പറഞ്ഞു.