c

അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിയുടെ പുതിയ ഓഫീസ് കാര്യാലയം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്യുന്നു.

അവിണിശ്ശേരി : ആനക്കല്ല് സെന്ററിൽ അമൃത ആർക്കേഡിലെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫീസ് കാര്യാലയം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ബി. ബബീഷ് അദ്ധ്യക്ഷനായി. അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, ഹരി സി. നരേന്ദ്രൻ, സുധീർ, വൈശാഖ്, ഗീത സുകുമാരൻ, വൃന്ദ ദിനേഷ്, സൂര്യ ഷോബി, സായ രാമചന്ദ്രൻ, രമണി നന്ദകുമാർ, സുനിൽ ചാണാശ്ശേരി എന്നിവർ പ്രസംഗിച്ചു.