കുന്നംകുളം: വർണാഭമായി സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. അദ്ധ്യാപകർ ചേർന്ന് ഒരുക്കിയ സ്വാഗതഗാനവും ഹരിതാഭമായ വേദിയും മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങ് വേറിട്ടതാക്കി. എ.സി. മൊയ്ദീൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. കവി റഫിഖ് അഹമ്മദ് കലോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കുന്നംകുളം നഗരസഭാ വൈസ് ചെയർമാൻ സൗമ്യ അജയൻ, ഡയറ്റ്, പ്രിൻസിപ്പൽ ശ്രീജ, ഡി. ഇ. ഒ റഫിഖ്, എ.ഇ. ഒ മൊയ്തീൻ എന്നിവർ പങ്കെടുത്തു.