ചേലക്കര: പഴയന്നൂർ ബ്ലോക്ക് മാർക്കറ്റിംഗ് സഹകരണ സംഘത്തിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് ഭരണസമിതി പ്രസിഡന്റ് കെ.സി.ദേവസി, ഓണററി സെക്രട്ടറി ജോൺസൺ എന്നിവർ അറിയിച്ചു. മുൻ സെക്രട്ടറിയെ വിശ്വാസത്തിലെടുത്താണ് ഭരണസമിതി മന്നോട്ടു പോയിരുന്നത്. ഇവർ തിരിമറി നടത്തിയെന്ന് പരാതി വന്നപ്പോഴാണ് അറിയുന്നത്. പിന്നീട് സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സംഘത്തിൽ 75 ലക്ഷം രൂപയിലധികം ഡെയിലി കണക്ഷനായും കുറിയിലൂടെയും തിരികെ ലഭിക്കാനുണ്ട്. സംഘത്തിന് സ്വന്തമായി ഭൂമിയും കെട്ടിടവും നിലവിലുണ്ട്. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നിക്ഷേപകരുടെ പണം തിരികെ നൽകാനും നടപടി സ്വീകരിച്ചു വരുന്നതായും ഭരണസമിതി അറിയിച്ചു.