karshikamela
1

മാള: ചാലക്കുടി ടൗൺ റോട്ടറി ക്ലബ്, ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുമായി ചേർന്ന് കാർഷിക മേളയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മാള ബ്ലോക്ക് പ്രസിഡന്റ് രേഖ ഷാന്റി ഉദ്ഘാടനം നിർവഹിച്ചു. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭാ ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് പി.ഡി. ദിനേശ് അദ്ധ്യക്ഷനായി. 200 കർഷകർക്ക് സൗജന്യ ജൈവവളവും പച്ചക്കറി വിത്തും വിതരണം ചെയ്തു. വിതരണോദ്ഘാടനം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു നിർവഹിച്ചു. മികവ് തെളിയിച്ച നാല് കർഷകരെ ആദരിച്ചു. കൃപ ഓർഗാനിക് മാനേജിംഗ് ഡയറക്ടർ വേണു അനിരുദ്ധൻ ജൈവക്കൃഷി ക്ലാസുകൾ നയിച്ചു. മെഡിക്കൽ ക്യാമ്പിൽ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ ജനറൽ മെഡിസിൻ പരിശോധനയും ഗിരിധർ ഐ ഇൻസ്റ്റിറ്റിയൂട്ട് നേത്ര പരിശോധനയും നടത്തി. സൈറ്റ് സേവേഴ്‌സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡ്രൈവർമാർക്ക് സൗജന്യ കണ്ണടയും സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകളും വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി അഡ്വ കെ. കുഞ്ഞുമോൻ, സഭ പ്രസിഡന്റ് സി.ഡി. ശ്രീനാഥ്, ബിനിൽ പ്രതാപൻ, വാർഡ് അംഗം ജിയോ ജോർജ് കൊടിയൻ എന്നിവർ പ്രസംഗിച്ചു.