വല്ലച്ചിറ: ഇളംകുന്നിൽ അനധികൃതമായി മണ്ണ് ഖനനം നടത്തിയ സ്ഥലം തഹസിൽദാർ പരിശോധിച്ചു. നിർമ്മാണത്തിനെന്ന പേര് പറഞ്ഞ് അനധികൃതമായി കഴിഞ്ഞ രണ്ട് വർഷമായി മണ്ണ് ഖനനം നടത്തിയ പ്രദേശമാണ് തഹസിൽദാർ പരിശോധന നടത്തിയത്. അനധികൃത ഖനനം നിറുത്തി വയ്ക്കുന്നതിന് കളക്ടർ അടക്കമുള്ളവർക്ക് പരാതികൾ നൽകിയതിനെ തുടർന്നാണ് ജില്ലാ ഭൂരേഖ തഹസിൽദാർ സ്ഥല പരിശോധന നടത്തിയത്. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, സംരക്ഷണ സമിതി പ്രവർത്തകരായ സെബി പിടിയത്ത്, കണ്ണൻ അപ്പോഴത്ത്, രാജേന്ദ്രൻ മാലിപ്പറമ്പിൽ, ജോർജ് മേച്ചേരിപ്പിടി, വിൻസെന്റ്, എം.കെ. വേലപ്പൻ, കെ.പി. വർഗീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.