 
കുന്നംകുളം: കാവ്യകേളിയിൽ തുടർച്ചയായി നാലാം വട്ടവും സംസ്ഥാനതലത്തിലേക്ക് അർഹത നേടി സ്മൃതി ഡി.വാര്യർ. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ഹയർ സെക്കഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ സ്മൃതി ഡി.വാര്യർ വീണയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷവും കാവ്യകേളിയിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സ്മൃതിയുടെ കാവ്യകേളിയിലെ ഗുരു അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ അമ്മ ശ്രീലയാണ്. കവി കൂടിയാണ് ശ്രീല. പിതാവ് ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫീസ് ബ്രാഞ്ചിലെ ദിനേഷാണ്.