കുന്നംകുളം: കന്നി മത്സരത്തിനെത്തി ഒന്നാം സ്ഥാനവുമായി മടങ്ങി ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹൈസ്‌കൂൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ വട്ടപ്പാട്ടിലെ ആധിപത്യമുള്ളവരെ പിന്തള്ളിയാണ് ഈ ചരിത്ര വിജയം. മാപ്പിളകലാദ്ധ്യാപകൻ കണ്ണൂർ സ്വദേശി സമദ് അബ്ദുള്ളയാണ് മൂന്നുമാസത്തിനുള്ളിൽ ഇവരെ വിജയത്തിലെത്തിച്ചത്.
ഈ വിജയത്തിന് മധുരമേറെയാണെന്ന് കഠിനപരിശീലനത്തിന് പൂർണ പിന്തുണ നൽകിയ അദ്ധ്യാപികമാരായ ശ്രീജയും ഹൈറുന്നീസയും രമ്യയും പറഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ വിജയം വട്ടമിട്ട് പിടിച്ചതിലുള്ള ആവേശത്തിലാണ് വിദ്യാർത്ഥികൾ.