meeting

കൊരട്ടി: ചിറങ്ങര അടിപ്പാത പ്രശ്‌നത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം സമവായമില്ലാതെ പിരിഞ്ഞു. ദേശീയപാതകളിൽ നടക്കുന്ന അടിപ്പാത നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ അധികൃതർ വിശദീകരിക്കുയും വിവിധ കക്ഷി നേതാക്കൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുകയുമായിരുന്നു. എന്നാൽ, പ്രൊജക്ട് ഡയറക്ടർ എത്താതിരുന്ന യോഗം ബി.ജെ.പി ബഹിഷ്‌ക്കരിച്ചു. വ്യക്തമായ ഉറപ്പ് ലഭിക്കാതെ അടിപ്പാത നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. നാലര മീറ്റർ ഉയരവും 12 വീതിയുമുള്ള ലൈറ്റ് വെഹിക്കിൾ അൻഡർ പാസാണ് ചിരങ്ങരയിൽ നിർമ്മിക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ബിജു യോഗത്തിൽ വിശദീകരിച്ചു. അടിപ്പാതയ്ക്ക് ബെൽ മൗത്ത് ഇപ്പോഴില്ലെന്നും വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതെ വന്നാൽ ഇത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ അറിയിച്ച മറ്റു കാര്യങ്ങൾ...
അടിപ്പാതയുടെ പ്രവേശനത്തിൽ റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗത്ത് 4.5 മീറ്ററും മറുഭാഗത്ത് 4 മീറ്ററുമായിരിക്കും ഉയരം

സ്ട്രക്ചർ നിർമ്മാണത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലായിരിക്കും ദേശീയപാത അടച്ചിടുക

റെയിൽവേ മേൽപ്പാല റോഡ് ദേശീയപാത സാമാന്തര റോഡുമായി സംഗമിക്കുന്ന ഭാഗത്ത സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ നടത്തും
ദേശീയപാത 6 വരിയാക്കുന്ന നിർദ്ദേശങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.

അഴുക്കുചാൽ അടക്കം സർവീസ് റോഡിന്റെ വീതി ആറര മീറ്ററായിരിക്കും.