തൃശൂർ: രണ്ടാം ദിനത്തിൽ മത്സരങ്ങൾ പൂർത്തിയായത് ഇന്നലെ പുലർച്ചെ മൂന്നിന്. ക്ഷീണിച്ചവശരായി വിദ്യാർത്ഥികൾ. രാവിലെ മുതൽ താളം തെറ്റിയ മത്സരക്രമം തെല്ലൊന്നുമല്ല മത്സരാർത്ഥികളെ വലച്ചത്. ഹൈസ്‌കൂൾ വിഭാഗം ഒപ്പനയും കോൽക്കളിയും ഹയർ സെക്കൻഡറി വിഭാഗം പണിയനൃത്തവുമെല്ലാം പൂർത്തിയായപ്പോൾ വ്യാഴാഴ്ച്ച അർദ്ധരാത്രി കഴിഞ്ഞു. രണ്ടാം ദിനത്തിലെ എല്ലാ പരിപാടികളും പൂർത്തായായി വേദി ഒഴിഞ്ഞത് പുലർച്ചെ മൂന്നിന്. വേദി ഒന്നിൽ രാവിലെ ഒമ്പതിന് ആരംഭിക്കാനിരുന്ന നാടകം ആരംഭിച്ചപ്പോൾ പത്തര കഴിഞ്ഞു. നൃത്തവേദികളിലും മത്സരങ്ങൾ മണിക്കൂറുകളോളമാണ് വൈകിയത്.