navaneetha-krisna

തൃശൂർ: ത്രിപുര ദഹനം കഥ പറഞ്ഞ് പാഠകം ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി നവനീത് കൃഷ്ണ. സെന്റ് അഗസ്റ്റിൻ കുട്ടനെല്ലൂരിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ചാക്യാർക്കൂത്തിലും നവനീത് കൃഷ്ണയ്ക്ക് എ ഗ്രേഡ് ഉണ്ട്. ഭഗവത് ദൂത് കഥയാണ് അവതരിപ്പിച്ചത്. പൈങ്കുളം നാരായണച്ചാക്യാരുടെ ശിക്ഷണത്തിലാണ് അഭ്യസിച്ചത്.