asin

കുന്നംകുളം: ആദ്യത്തിൽ വടക്കൻ പാട്ടിലെ വീരവനിതയായ 'പൂമാതൈ പൊന്നമ്മ'യുടെ കഥ പറഞ്ഞ് നാടോടി നൃത്തത്തിലൂടെ കെെയടി നേടിയ അസീൻ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഒന്നാംസ്ഥാനം നേടി ട്രിപ്പിളടിച്ചു. നാടോടി നൃത്തത്തിൽ അപ്പീലിലൂടെ എത്തി ഒന്നാംസ്ഥാനം നേടിയപ്പോൾ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ഒന്നാം സ്ഥാനം നേടിയാണ് ജില്ലാ കലോത്സവത്തിനെത്തിയത്. വില്ലടം ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നാടോടി നൃത്തവും ഭരതനാട്യവും കലാക്ഷേത്ര അമൽനാഥും കുച്ചുപ്പുടി ഡോ. സജേഷ് എസ്. നായരുമാണ് പഠിപ്പിക്കുന്നത്. മണലിത്തറ പൂവത്തിങ്കൽ ജസീതയാണ് അമ്മ. ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സാണ്.