 
കൊടുങ്ങല്ലൂർ: രാജ്യത്തെ തൊഴിലാളികൾ നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങൾ മോദി സർക്കാർ തൊഴിൽ നിയമ പരിഷ്‌കരണത്തിലൂടെ വെട്ടിക്കുറച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം എറിയാട് കോസ്‌മോ പൊളിറ്റൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ രക്തസാക്ഷി കെ.യു. ബിജുവിന്റെ പിതാവ് കെ.ആർ. ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. കെ.വി. രാജേഷ്, കെ.കെ. അബീദലി, ടി.കെ. രമേഷ് ബാബു. കെ.പി. രാജൻ, ഷീജ ബാബു എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ. ബാലൻ, പി.കെ. ഡേവീസ്, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, മുസ്താക്ക് അലി, സി.കെ. ഗിരിജ, കെ.പി. രാജൻ, ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ എന്നിവർ പ്രസംഗിച്ചു. 11 ലോക്കൽ കമ്മിറ്റിയിൽ നിന്നുൾപ്പെടെ 158 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ച നാളെയും തുടരും. സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച സമാപിക്കും.