കൊടുങ്ങല്ലൂർ : എൽത്തുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭ വക ശ്രീനാരായണ വിലാസം എൽ.പി, യു.പി സ്‌കൂളിൽ നടന്ന കിഡ്‌സ് ഫെസ്റ്റ് തേൻനിലാവ് ഉദ്ഘാടനം പി. ഭാസ്‌കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എച്ച്. രാജശ്രീ നിർവഹിച്ചു. സൗമ്യ സിജു അദ്ധ്യക്ഷയായി. സി.ജി. ചെന്താമരാക്ഷൻ, പി.പി. ജോതിർമയൻ, എ.എസ്. സിമി, സി.എസ്. സുവിന്ദ്, ഐ.എൽ. ബൈജു, ശിവജി നടുമുറി, രജിത ശ്രീകുമാർ, പ്രിൻസി, നയന, വിദ്യ, ആർ. രശ്മി, സുജി ജിബി എന്നിവർ പ്രസംഗിച്ചു.