iqbal
1

കൊടുങ്ങല്ലൂർ : കെ.യു. ഇഖ്ബാലിന്റെ ഗൾഫ് ഡയറി 'കണ്ണും കാതും'എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. എം.ഇ.എസ് അസ്മാബി കോളേജ് ഓഡിറ്റോറിയത്തിൽ അസ്മാബിൻസ് 7678 എന്ന വാട്ട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ കമൽ അദ്ധ്യക്ഷനായി. ഡോ. പി.എ. മുഹമ്മദ് സഈദ് ഗ്രന്ഥം ആലങ്കോട് ലീലാകൃഷ്ണന് കൈമാറി പ്രകാശനം ചെയ്തു. കമൽ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. എം.എച്ച്. ഇല്യാസ്, പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ്, അബ്ദുള്ള പടിയത്ത് എന്നിവർ പ്രസംഗിച്ചു. കെ.യു. ഇക്ബാലിന്റെ സഹോദരി ശാലിനിയും ഭർത്താവ് ഷറഫുദ്ധീനും ചേർന്ന് അസ്മാബി കോളേജ് ലൈബ്രറിയിലേക്കുള്ള കോപ്പികൾ ചെയർമാൻ ആസ്പിൻ അഷ്‌റഫിനും ഡോ. സുമേധനും കൈമാറി. ഇഖ്ബാലിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും അസ്മാബി കോളേജ് വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു ചെറുകഥാകൃത്തുക്കൾക്ക് 10001 രൂപയുടെയും 5001 രൂപയുടെയും ക്യാഷ് അവാർഡും പ്രശംസാപത്രവും സമ്മാനിക്കുമെന്ന് കെ.യു. ഇക്ബാലിന്റെ സഹോദരങ്ങൾക്കു വേണ്ടി ചെയർമാൻ ആസ്പിൻ അഷ്‌റഫ് അറിയിച്ചു. ഇഖ്ബാൽ കാക്കശ്ശേരി സ്വാഗതവും എം.കെ. നജീബ് നന്ദിയും പറഞ്ഞു.