വടക്കാഞ്ചേരി: ഉത്രാളിക്കാവിൽ നാളെ മിനി പൂരം. ഉത്സവ ആഘോഷങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ നാട് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഉത്രാളിപൂരം മുഖ്യപങ്കാളിത്ത ദേശം എങ്കക്കാട് വിഭാഗം ഭാരവാഹികൾ ആവശ്യപ്പെട്ടു. ദേശത്തിന്റെ പ്രകാശനചടങ്ങാണ് ഉത്സവമാക്കുന്നത്. രാവിലെ 9ന് പി.കെ. ദാസ് ആശുപത്രി ചെയർമാൻ അഡ്വ: ഡോ : പി. കൃഷ്ണദാസും, തിരുത്തിനെ സ്റ്റീൽസ് മാനേജിംഗ് ഡയറക്ടർ ജോഷ് കുമാറും ചേർന്ന് സിനിമാതാരം അനീഷ് ഗോപാലിന് ആദ്യ കോപ്പി കൈമാറി പ്രകാശനം നടത്തും. തുടർന്ന് പരക്കാട് തങ്കപ്പൻ മാരാരുടെ മക്കളായ മഹേശ്വരനും, മഹേന്ദ്രനും പ്രമാണിത്വം വഹിക്കുന്ന പഞ്ചവാദ്യം ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ദേശകമ്മറ്റി പ്രസിഡന്റ് ടി.പി. ഗിരീശൻ , ജനറൽ സെക്രട്ടറി പി. ആർ. സരേഷ് കുമാർ,സെക്രട്ടറി മനീഷ് അകമല ,പി.ജി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു