കുന്നംകുളം: മൂന്നാം ദിനത്തിൽ വേദി ഒന്ന് ടൗൺ ഹാളിലെ ഹൈസ്‌കൂൾ വിഭാഗ നാടക മത്സരമാണ് മണിക്കൂറുകളോളം നീണ്ടത്. രാവിലെ ഒമ്പതിന് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പത്തരയ്ക്കാണ് മത്സരം ആരംഭിച്ചത്. ഒരോ നാടകവും കഴിഞ്ഞ് അടുത്ത നാടകം ആരംഭിക്കാൻ ഏറെ സമയമാണ് എടുത്തത്. വെെകിട്ട് അഞ്ചിന് ശേഷമാണ് നാടകം അവസാനിച്ചത്. തുടർന്ന് മത്സരഫലം വന്നത് പിന്നെയും വെെകിയാണ്. പന്ത്രണ്ട് ടീമുകളാണ് പങ്കെടുത്തത്.