 
മാള: പുതിയ ഭാഷ പഠിക്കുന്നത് പുതിയ സംസ്‌കാരം പഠിക്കുന്നതിന് തുല്യമാണെന്ന് തിരക്കഥാകൃത്ത് ബെന്യാമിൻ. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിന്റെ ഡെസിനിയൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ് പെരെപ്പാടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജിജി ജോസ്, അന്ന ഗ്രേസ് രാജു, തേജശ്രീ അജിത്, കെ.എൻ. അമേയ, അവന്തിക മേനോൻ എന്നിവർ പ്രസംഗിച്ചു.