തൃപ്രയാർ: എൻ.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ചുവന്ന മണ്ണും കല്ലും കൊണ്ടിട്ട് വൻതോതിൽ ശബ്ദമലിനീകരണവും പൊടിശല്യവും ഉണ്ടാക്കുന്നതായി പരാതി. ഇതുമൂലം വിദ്യാർത്ഥികളുടെ പഠനത്തിന് തടസം നേരിടുകയാണ്. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഇ.എസ് കോളേജ് അധിക്യതർ നാട്ടിക പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകി. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എറെ പ്രയാസം സൃഷ്ടിക്കുന്ന സ്വകാര്യ വ്യക്തിയുടെ നടപടിയിൽ നാട്ടിക എഡ്യുക്കേഷണൽ സൊസൈറ്റി യോഗം പ്രതിഷേധിച്ചു. ചെയർമാൻ ശിവൻ കണ്ണോളി അദ്ധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, എ.എൻ. സിദ്ധപ്രസാദ്, പി.കെ. വിശ്വംഭരൻ, സുചിന്ദ് പുല്ലാട്ട് എന്നിവർ സംസാരിച്ചു.