puloott
1

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ 'ആർട്ട് ആൽക്കമി' എന്ന പേരിൽ എക്‌സിബിഷൻ നടന്നു. എസ്.എൻ. മിഷൻ ചെയർമാൻ ഇ.ഡി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പഠനവും പഠ്യേതര പ്രവർത്തനങ്ങളും പരസ്പര പൂരകങ്ങളാണെന്നും കുട്ടികളുടെ ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് രക്ഷാകർത്താക്കൾ നൽകിയ പിന്തുണ വളരെ വലുതാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. എസ്.എൻ. മിഷൻ വൈസ് ചെയർമാൻ ഇ.എസ്. രാജൻ, ജോയിന്റ് സെക്രട്ടറി എം.പി. കാർത്തികേയൻ, പ്രിൻസിപ്പൽ കെ.ജി. ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ, സ്റ്റാഫ് സെക്രട്ടറി വി.പി. സുമം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 8606536702, 9744476836.