
കുന്നംകുളം: മൂന്നോളം സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവ വച്ച നിരഞ്ജൻ വാദിയാന് സ്‌കൂൾ കലോത്സവ വേദിയിലും തിളക്കം. ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയണ് നിരഞ്ജൻ സ്റ്റാറായത്. ഓളവും തീരവും, കൊറോണ പെപ്പേഴ്‌സ്, ബി 32 ടു 44 എന്നീ സിനിമകളിലാണ് നിരഞ്ജൻ അഭിനയിച്ചിട്ടുള്ളത്. പിതാവ് ലക്കിടി ശ്രീശങ്കര ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ വിഭാഗം അധ്യാപകൻ അനൂപിന്റെ ശിക്ഷണത്തിലാണ് നിരഞ്ജൻ മോണോ ആക്ട് അഭ്യസിക്കുന്നത്. തുടർച്ചയായി മൂന്ന് തവണ ജില്ലാ കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ മോണോ ആക്ടിൽ പരിശീലനം നടത്തുന്നുണ്ട്.