kala
1

കുന്നംകുളം: നൃത്തനാദതാള വിസ്മയത്തോടെ നിറഞ്ഞാടിയ കലാമാമാങ്കത്തിന് കുന്നംകുളത്ത് ഇന്ന് തിരശീല വീഴും. നിലാവ് പൊഴിച്ച് തിരുവാതിരയും ലാസ്യം ഭംഗി വിടർത്തി മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയുമെല്ലാം ആസ്വാദർക്ക് കുളിർമ പകർന്നു. കൊട്ടിക്കയറി ചെണ്ടമേളവും കാലങ്ങൾ പെയ്തിറങ്ങിയ പഞ്ചവാദ്യവുമെല്ലാം വാദ്യാസ്വാദകർക്ക് ഇമ്പം പകർന്നു. ആദ്യമായെത്തിയ ഗോത്രകലാരൂപങ്ങളായ മംഗലംകളിയും മലയപുലയാട്ടവും പണിയനൃത്തവുമെല്ലാം കാണാൻ കുന്നംകുളത്തുകാർ മത്സരിച്ചെത്തി.

പ്രതിഭകളുടെ കലാവൈഭം കണ്ട മോണോ ആക്ടും കഥാപ്രസംഗവുമെല്ലാം സ്‌കൂൾ കലോത്സവ വേദികളിൽ ഇനിയും സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. അതേസമയം, സംഘാടനത്തിന്റെ പിഴവ് മത്സരാർത്ഥികളെ വല്ലാതെ വലച്ചു. അതുകൊണ്ട് ഇന്നലെ രാത്രിയും മത്സരം തുടരുകയാണ്. ഇതിനിടെ മത്സരഫലങ്ങളെ ചൊല്ലിയുള്ള പ്രതിഷേധം കലോത്സവത്തിന് നിറം കെടുത്തുന്നതായി. കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.