കയ്പമംഗലം: പെരിഞ്ഞനം പൊന്മാനിക്കുടം മുമ്പുവീട്ടിൽ ശ്രീ വിശ്വനാഥപുരം ഭഗവതി ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് വിത്തളവ് കർമ്മവും പ്രസാദ ഊട്ട് മൂന്നിന് കാവടിയാട്ടം, നാലിന് അഞ്ച് ആനകളോട് കൂടിയ കാഴ്ച ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. എഴുന്നള്ളിപ്പിൽ 75ൽപരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം രാത്രി എട്ടിന് ന്യൂ വോയിസ് പട്ടാമ്പി അവതരിപ്പിക്കുന്ന ബാൻഡ് മേളവും ഭസ്മക്കാവടിയും നടക്കും. പുലർച്ചെ 12.30ന് നടക്കുന്ന എഴുന്നള്ളിപ്പ്, ഗുരുതി തർപ്പണം, മംഗള പൂജ എന്നീ ചടങ്ങുകളോടെ മഹോത്സവം സമാപിക്കുക. ക്ഷേത്രം തന്ത്രി ശ്രീനിവാസൻ തന്ത്രി, മേൽശാന്തി ഷിജിൻ അണക്കത്തിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുന്ന മഹോത്സവത്തിന് എം.കെ.സത്യനാഥൻ മാസ്റ്റർ, എം.പി.രഘുനാഥ്, എം.ആർ.രഞ്ജിത്ത്, എം.കെ.മുരളീധരൻ, ഉഷാ ഗോപിനാഥൻ, സനീഷ് സിദ്ധാർത്ഥൻ തുടങ്ങിയവർ നേതൃത്വം നൽകും.