photo

തൃശൂർ: ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി തൃശൂർ ചാപ്റ്റർ സംഘടിപ്പിക്കുന്ന ജില്ലാ ശാസ്ത്രസമ്മേളനം എട്ടിന് തൃശൂരിൽ നടക്കുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ആർ.സുനിത അറിയിച്ചു. ജില്ലാ പ്രതിനിധി സമ്മേളനം രാവിലെ 9.30ന് തൃശൂർ കേരളവർമ്മ കോളേജിൽ പീച്ചി വനഗവേഷണകേന്ദ്രം ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി.സജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെകട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കപടയുക്തികളെ തിരിച്ചറിയുക എന്ന വിഷയത്തിൽ ഡോ. ടി.വി.സജീവിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശാസ്ത്ര പ്രചാരകനും ജ്യോതിശാസ്ത്ര വിദഗ്ധനുമായ പ്രൊഫ. കെ.പാപ്പൂട്ടി ജ്യോതിശാസ്ത്രം അന്നും ഇന്നും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.