krisna

തൃശൂർ: ഹൈസ്‌കൂൾ വിഭാഗത്തിൽ മിമിക്രിയിൽ മികവ് തെളിയിച്ച് കൃഷ്ണപ്രയാഗും കെ.എസ്.സ്‌നേഹയും. ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാടിന്റെ ദുരന്തവുമായി ബന്ധപ്പെട്ട് രാത്രികാല ശബ്ദങ്ങൾ അനുകരിച്ചാണ് കൃഷ്ണപ്രയാഗ് ഒന്നാംസ്ഥാനം നേടിയത്. പ്രതിഞ്ജൻ ഏങ്ങണ്ടിയൂരിന്റെ ശിക്ഷണത്തിലാണ് മിമിക്രി അഭ്യസിച്ചത്. ഏനാമാക്കൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. അമ്മ രതികയും മിമിക്രി കലാകാരിയാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ ബീറ്റ് ബോക്‌സ് അവതരിപ്പിച്ച് കെ.എസ്. സ്നേഹ ഒന്നാമതെത്തി. പേരാമംഗംലം ശ്രീ ദുർഗാവിലാസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൈപ്പറമ്പ് കൈപറമ്പിൽ വീട്ടിൽ ഷാജീഷിന്റെയും ശ്രീവിദ്യയുടെയും മകളാണ്.