വടക്കാഞ്ചേരി: ഉത്സവ സംരക്ഷണത്തിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക, വെടിക്കെട്ട് ചട്ടങ്ങൾ ലഘൂകരിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, ഉത്രാളി പൂരം കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ചീഫ് കോഡിനേറ്റർ വി.സുരേഷ് കുമാർ അദ്ധ്യക്ഷനായി.നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ഷീലാ മോഹൻ, തിരുവമ്പാടി ദേവസ്വം ആക്ടിംഗ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാൽ, ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് വത്സൻ ചമ്പക്കര,ടി.പി.ഗിരീശൻ,സി.എ ശങ്കരൻകുട്ടി,കെ.അജിത് കുമാർ,എൻ.ആർ.സതീശൻ,പി. ജി.ജയദീപ് , ബിജു ഇസ്മയിൽ, എം.ആർസോമനാരായണൻ, എൻ.കെ. പ്രമോദ് കുമാർ, നിത്യാസാഗർ,വി.മുരളി, അജീഷ് കർക്കിടകത്ത് സംസാരിച്ചു.