
തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഏറെ ഭവിഷ്യത്തുകളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കേരളത്തിലെ കാർഷിക പരിസ്ഥിതി ഏറെ ശ്രദ്ധ അർഹിക്കുന്നുണ്ടെന്ന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് പറഞ്ഞു. കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജും നബാർഡും സംയുക്തമായി നടത്തിയ കാലാവസ്ഥ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .നബാർഡ് കേരള റീജ്യൺ ചീഫ് ജനറൽ മാനേജർ ബൈജു എൻ.കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. സഞ്ജീവ് ഡി.റോഹില പ്രസംഗിച്ചു. കാർഷിക സർവകലാശാല എമിരറ്റസ് പ്രൊഫസർ ഡോ.ഇന്ദിരാദേവി, കേരള സർവകലാശാല ഡീൻ ഡോ.ബിജുകുമാർ, ജിക്‌സി റാഫേൽ, ഡോ. പി.ഒ.നമീർ തുടങ്ങിയവർ സംസാരിച്ചു.