kathakali

തൃശൂർ: ചെറുതുരുത്തി കഥകളി സ്‌കൂൾ സംഘടിപ്പിക്കുന്ന ദേശീയ കഥകളി ഉത്സവം 26 മുതൽ 28 വരെ കലാമണ്ഡലം നിള ക്യാമ്പസിൽ നടക്കും. സ്‌കൂളിന്റെ വാർഷികാഘോഷങ്ങളും വിദ്യാർത്ഥികളുടെ അരങ്ങേറ്റവും ഉണ്ടാകും. സാംസ്‌കാരിക സമ്മേളനം 27ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കളിയച്ഛൻ പുരസ്‌കാരം കലാമണ്ഡലം എം.പി.എസ്.നമ്പൂതിരിക്കും സാംസ്‌കാരിക പത്രപ്രവർത്തനത്തിനുള്ള നവജീവൻ പുരസ്‌കാരം എം.പി.സുരേന്ദ്രനും ഡോ.കലാമണ്ഡലം ഗോപി സമ്മാനിക്കും. ചെണ്ടമേളം, സംഗീതം, കഥകളി പുറപ്പാട്, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവയിൽ വിവിധ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും. 28ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. യു.ആർ.പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനാകും.