pooram

ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരങ്ങൾ നിലവിലെ ചട്ടമനുസരിച്ച് നടത്താനുള്ള പ്രതിസന്ധികളിൽ പ്രതിഷേധിച്ച് പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് നാലിന് തിരുവുള്ളക്കാവ് ക്ഷേത്രനടയിൽ നിന്ന് പ്രതിഷേധ ജാഥ നടത്തും. പെരുവനം ക്ഷേത്രം പടിഞ്ഞാറെ നടയിലാണ് സമാപനം. പൂരത്തിൽ പങ്കെടുക്കുന്ന 24 ഘടകക്ഷേത്രങ്ങളിലുള്ള ഭാരവാഹികൾ, ഭക്തജനങ്ങൾ, പൂരാസ്വാദകർ, മറ്റ് ക്ഷേത്രങ്ങളിലെ ഭാരവാഹികളും പങ്കെടുക്കും. പൂരം പ്രതിസന്ധിയെ മറികടക്കാൻ വേണ്ട നടപടികൾക്കായാണ് പ്രതിഷേധ ജാഥ നടത്തുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ എ.എ.കുമാരൻ, ഇ.വി.കൃഷ്ണൻ നമ്പൂതിരി, സി.എസ്.ഭരതൻ, കെ.മാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.