pic
ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

ചാലക്കുടി: ദേശീയ പാത 66 നെ 45 മീറ്റർ വീതിയിൽ ആറുവരിയാക്കി നവീകരിക്കുന്ന പദ്ധതി അടുത്തവർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു സംസ്ഥാനം റോഡ് വികസനത്തിൽ ഇത്രയും ബൃഹത്തായ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത് ഇന്ത്യയിൽ ആദ്യമായാണ്. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പശ്ചാത്തല വികസന മേഖലയിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ്. ചാലക്കുടിയും അതിരപ്പിള്ളി മേഖലയും ബന്ധിച്ചുള്ള വിനോദ സഞ്ചാരത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹ്‌നാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്.സുഹാസ്, വേണു കണ്ടരു മഠത്തിൽ, പി.സി.ബിജു, ഷൈനി ഷാജി, ലീലാസുബ്രഹ്മണ്യൻ, അഡ്വ.കെ.ആർ.സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.