കൊടുങ്ങല്ലൂർ: പൊതുജനപരാതികൾ പരിഹരിക്കാനായി കൊടുങ്ങല്ലൂർ താലൂക്കുതല പരാതി പരിഹാര അദാലത്ത് ഡിസംബർ 23ന് നടത്തും. മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നത് താലൂക്ക് തല പരാതി പരിഹാര അദാലത്ത് വിജയിപ്പിക്കാനായി അഡ്വ.വി.ആർ.സുനിൽ കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്വാഗത സംഘം രൂപീകരിച്ചു. ഇ.ടി.ടൈസൺ എം.എൽ.എ, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാനായി അഡ്വ.വി.ആർ.സുനിൽ കുമാറിനെയും കൺവീനറായി ഇലക്ഷൻ വിഭാഗം താലൂക്ക് കളക്ടർ ആൻഡ് ചാർജ് ഓഫീസർ ബാലസുബ്രഹ്മണ്യത്തെയും നഗരസഭ ചെയർപേഴ്‌സൺ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് പരിധി, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾ, പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവരെയും തിരഞ്ഞെടുത്തു. താലൂക്ക്തല അദാലത്തിൽ ഡിസംബർ ആറ് മുതൽ 13 വരെ അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസിലും അപേക്ഷകൾ സ്വീകരിക്കും.