kplm

കയ്പമംഗലം: 18, 19, 20 തിയതികളിൽ കയ്പമംഗലത്ത് നടക്കുന്ന സി.പി.എം നാട്ടിക ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാറും വനിതാ സംഗമവും നടന്നു. കാളമുറി നോബിൾ പാലസിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ.വിജയ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ.സീത, ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജുള അരുണൻ, രാജിഷ ശിവജി, കെ.ബി.സുധ, ഷീന വിശ്വൻ, നൂറുൽ ഹുദ തുടങ്ങിയവർ സംസാരിച്ചു.