
പുതുക്കാട്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ നീർച്ചാലുകളും നീരൊഴുക്ക് സുഗമമാക്കുന്നതിനുവേണ്ടി പുതുക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നാംഘട്ട പ്രവർത്തനം ആരംഭിച്ചു. ചെങ്ങാലൂർ കല്ലംതോട് വൃത്തിയാക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അദ്ധ്യക്ഷനായി. നവകേരളം ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ പി.എ.ശ്രീദ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ പ്രീതി ബാലകൃഷ്ണൻ, സി.പി.സജീവൻ, ആൻസി ജോബി, അനുപ് മാത്യു, സുമ ഷാജു, മേജി ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി.ഗീതുപ്രിയ എന്നിവർ പ്രസംഗിച്ചു.