kplm

കയ്പമംഗലം: ജില്ലാ ചെസ് അസോസിയേഷനുമായി ചേർന്ന് കയ്പമംഗലം ബീച്ച് കമ്മ്യൂണിറ്റി സെന്റർ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിച്ച ജില്ലാ തല റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.സുകന്യ, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.ദേവിപ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ ഇ.ജി.സജിമോൻ, വായനശാല പ്രസിഡന്റ് സജീവൻ പള്ളായിൽ, സെക്രട്ടറി കെ.വി.വത്സകുമാർ തുടങ്ങിയവർ സംസാരിച്ചു.