jilla-

കുന്നംകുളം: വഞ്ചിപ്പാട്ട് വിധി നിർണയത്തിൽ അപാകതയെന്ന് ആരോപണം. വിദ്യാർഥികൾ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. ഇരിങ്ങാലക്കുട എസ്.എൻ എച്ച്.എസ്.എസ്, കുന്നംകുളം ഗേൾസ് എച്ച്.എസ്.എസ്, തൃശൂർ സി.എം.എസ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധവുമായെത്തിയത്. പാട്ടുകൾ തെറ്റിപ്പാടി കൂടുതൽ തെറ്റുകൾ വരുത്തിയവർക്കാണ് ഒന്നാംസ്ഥാനം നൽകിയത് എന്നായിരുന്നു ആരോപണം.

ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് വഞ്ചിപ്പാട്ട് പാടി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് വിവിധ സ്‌കൂളുകളുടെ ടീം മാനേജർമാരുമായി അധ്യാപകരും പോലീസും ചർച്ച നടത്തി.