kala

തൃശൂർ: നടത്തിപ്പിലെ പിടിപ്പുകേട് മുഴച്ചുനിന്ന സ്‌കൂൾ കലാമേളയിൽ തൃശൂർ ഈസ്റ്റ് ഓവറാൾ ജേതാക്കൾ. സ്‌കൂളുകളിൽ 270 പോയിന്റുമായി മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസാണ് മുന്നിൽ. അവസാന ദിനം രാവിലെ വരെ കേവലം അഞ്ച് പോയിന്റ് മാത്രം മുന്നിലായിരുന്ന തൃശൂർ ഈസ്റ്റിന്റെ കുതിപ്പാണ് പിന്നീട് കണ്ടത്. 934 പോയിന്റാണ് ഇൗസ്റ്റ് നേടിയത്. 896 പോയിന്റുമായി ഇരിങ്ങാലക്കുടയാണ് രണ്ടാമത്. 890 പോയിന്റ് നേടിയ കുന്നംകുളം മൂന്നാമതെത്തി.

സ്‌കൂൾ തലത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. 242 പോയിന്റ്. സെന്റ് ജോസഫ്‌സ് എച്ച്.എസ് പാവറട്ടി (234) മൂന്നാമതെത്തി. 211 പോയിന്റ് നേടിയ എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി നാലും 199 പോയിന്റ് നേടിയ കാർമൽ എച്ച്.എസ്.എസ് ചാലക്കുടി അഞ്ചാം സ്ഥാനവും നേടി. 137 അപ്പീലാണ് വന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. അവസാനസമയത്ത് വഞ്ചിപ്പാട്ട് വിധി നിർണയത്തിൽ തർക്കമുണ്ടാവുകയും രണ്ട് ടീമുകൾ അപ്പീൽ നൽകുകയും ചെയ്തു. സമാപനദിനം ആദ്യമായി മത്സരം പൂർത്തീകരിക്കാൻ ഏറെ വൈകി. സമാപന സമ്മേളനം ഇ.ടി.ടെെസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.


പോയിന്റ് നില ഇങ്ങനെ


ചാവക്കാട് 880

തൃശൂർ വെസ്റ്റ് 874

വലപ്പാട് 837

ചാലക്കുടി 833

കൊടുങ്ങല്ലൂർ 825

മാള 824

വടക്കാഞ്ചേരി 789

ചേർപ്പ് 787

മുല്ലശേരി 663