photo
1

തൃശൂർ: സെന്റ് തോമസ് കോളേജിൽ സുവോളജി ഗവേഷണ കേന്ദ്രത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ദ്വിദിന നാഷണൽ സെമിനാർ സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥി കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. അനിൽ കെ. എസ്. വൃക്ഷത്തൈ നനച്ച് ഉദ്ഘാടനം നിർവഹിച്ചു. ജന്തു ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ഡോ. സി.എഫ്.ബിനോയ് , മുൻ പ്രോ വൈസ് ചാൻസിലർ പ്രൊഫ. എം. നാസർ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ, എം.ടി.ജോയി, കെ.ടി.ജോർജ്, സി.സി.ജോൺ, പി.ടി.സി പൊന്നച്ചൻ , ബ്രിട്ടോ ജോസഫ്, സി.വി. ഡേവിഡ് എന്നിവരെ ആദരിച്ചു.