photo
1

തൃശൂർ: സായുധ സേനാ പതാക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ബോർഡ് പ്രസിഡന്റ് ബാലഗോപാലൻ ദിനാചരണ സന്ദേശം നൽകി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ടി. സുരേഷ് കുമാർ, അസി. സൈനിക ക്ഷേമ ഓഫീസർ അബ്ദുൾ സലാം, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക സമാഹരിച്ച ഓഫീസിനുള്ള സമ്മാനം ജോയിന്റ് രജസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ പ്രതിനിധി ജില്ലാ കളക്ടറിൽ നിന്ന് ഏറ്റുവാങ്ങി.