 
തൃശൂർ: ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ടൂറിസം മേഖലയുടെ ഉപസമിതി അംഗങ്ങളുടെ യോഗം തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ ചേർന്നു. ഉപസമിതി ചെയർപേഴ്‌സൺ കെ.വി.സജു (ജില്ലാ ആസൂത്രണ സമിതി അംഗം), വൈസ് ചെയർപേഴ്‌സൺ എം.ആർ. ഗോപാലകൃഷ്ണൻ, കൺവീനർ ആർ.സി. പ്രേംഭാസ് ( ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം), നോഡൽ ഓഫീസർ ശാരിക വി. നായർ (അസിസ്റ്റന്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ) വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഹോംസ്റ്റേ ജില്ലാ അസോസിയേഷൻ ഭാരവാഹികൾ, മറ്റു ഉപസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.