photo
1

തൃശൂർ: വർണ്ണക്കുടയുടെ നൃത്താകർഷണമായ നൃത്തസന്ധ്യയെക്കുറിച്ച് ആലോചിക്കാൻ മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട മണ്ഡലത്തിലെ ശാസ്ത്രീയനൃത്ത അദ്ധ്യാപകരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് യോഗം. മണ്ഡലത്തിലെ എല്ലാ നൃത്താദ്ധ്യാപകരുടെയും സാന്നിദ്ധ്യം യോഗത്തിലേക്ക് മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്‌കാരികോത്സവമായ 'വർണ്ണക്കുട'യുടെ ഈ വർഷത്തെ എഡിഷൻ 26 മുതൽ 29 വരെയാണ് അരങ്ങേറുന്നത്. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനമാണ് വർണ്ണക്കുട ജനകീയോത്സവത്തിന് വേദി. തെന്നിന്ത്യയിലെ പ്രസിദ്ധ കലാതാരങ്ങൾക്കൊപ്പം പ്രാദേശിക കലാകാരന്മാരും കലാകാരികളും വർണ്ണക്കുടയിൽ അരങ്ങിലെത്തും.