 
കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ഗുരുദേവ ക്ഷേത്ര മന്ദിരത്തിൽ പ്രതിമാസ ചതയ പൂജ നടത്തി. ശാഖാ വൈസ് പ്രസിഡന്റ് രാജഷ് പറശ്ശേരി ഭദ്രദീപം കൊളുത്തി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി ശിവഗിരി തീർത്ഥാടനം സംബന്ധിച്ച് സംസാരിച്ചു. ദൈവദശകം ആലാപനം, ഗുരുപൂജ, ലഘുഭക്ഷണ വിതരണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ, സെക്രട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
എസ്.എൻ.ഡി.പി ശ്രീ ദേവമംഗലം ശാഖാ ശ്രീനാരായണ ഗുരു ചതയം ജന്മനക്ഷത്ര ആചരണം നടത്തി. ദേവമംഗലം ഗുരുക്ഷേത്രത്തിൽ അനീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ, ജന്മനക്ഷത്ര പുഷ്പാഞ്ജലി എന്നിവ നടത്തി. ആദികൃഷ്ണ നിവേദ് കൃഷ്ണ എന്നിവർ സഹശാന്തിമാരായി. സമൂഹമായി ദൈവദശകം ആലാപനം, ഗുരുദേവ പ്രാർത്ഥന, പ്രസാദ വിതരണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, സെക്രട്ടറി ടി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ, ക്ഷേത്രം പ്രസിഡന്റ് വി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി സി.കെ. രാമു, മുരളി, ഹേമചന്ദ്രൻ, ബാബു, രാജി ശ്രീധരൻ, നൈന കൊച്ചുതാമി, സജ്‌നി ആനന്ദൻ, ശ്യാമള ഹേമചന്ദ്രൻ എന്നിവരുടെ നേതൃത്വം നൽകി.