kpms
കെപിഎംഎസ് കുന്നുമ്മൽകാട് ശാഖ പട്ടേപ്പാടത്ത് നടത്തിയ പ്രതിഷേധ ജ്വാല.

വെള്ളാങ്ങല്ലൂർ: മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനും എതിരെ കേന്ദ്രസർക്കാർ നിയമം ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ തിരക്കുപിടിച്ച് നിയമം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ സാഗരത്തിന്റെ മുന്നോടിയായി കെ.പി.എം.എസ് വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തെളിച്ചു.
കുന്നുമ്മൽക്കാട് ശാഖയുടെ നേതൃത്വത്തിൽ പട്ടേപ്പാടം സെന്ററിൽ നടന്ന പ്രതിഷേധ ജ്വാല യൂണിയൻ ട്രഷറ‌‌ർ പ്രേംജിത്ത് പൂവത്തൂക്കടവിൽ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് മായ സത്യൻ അദ്ധ്യക്ഷയായി. യൂണിയൻ വൈസ് പ്രസിഡന്റ് ശിവൻ കണ്ണാടിപ്പറമ്പിൽ, ശാഖാ സെക്രട്ടറി സത്യൻ എടപ്പുള്ളി എന്നിവർ സംസാരിച്ചു. നടവരമ്പ് ശാഖയിൽ അയ്യങ്കാളി സ്മാരകത്തിന് മുന്നിൽ നടന്ന പ്രതിഷേധ ജ്വാല യൂണിയൻ അസി. സെക്രട്ടറി എം.സി.സുനന്ദകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.വി.രാജൻ അദ്ധ്യക്ഷനായി. ജയലക്ഷ്മി ജയൻ, പ്രീത ഉണ്ണിക്കൃഷ്ണൻ, ഐശ്വര്യ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കൊറ്റനെല്ലൂർ ശാഖയിൽ നടന്ന പ്രതിഷേധ ജ്വാല യൂണിയൻ സെക്രട്ടറി സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു നരച്ചമ്പറമ്പിൽ അദ്ധ്യക്ഷനായി. അഖിലേഷ് പണ്ടാരപ്പറമ്പിൽ, രവികുമാർ തുടങ്ങിയവർ സംസാരിച്ചു. പുളിയിലക്കുന്ന് ശാഖയിൽ നടന്ന പ്രതിഷേധ ജ്വാല ഉദ്ഘാടനം യൂണിയൻ അസി. സെക്രട്ടറി സന്തോഷ് ഇടയിലപ്പുര നിർവഹിച്ചു. പ്രേമ രാജൻ അദ്ധ്യക്ഷയായി. ശാഖാ സെക്രട്ടറി വത്സല ശശി സംസാരിച്ചു. കോണത്തുകുന്ന് കിഴക്കുംമുറി ശാഖയുടെ നേതൃത്വത്തിൽ ബ്ലോക്ക് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല യൂണിയൻ കമ്മിറ്റി അംഗം ബാബു മണമ്മൽ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രേഖ ബാബു അദ്ധ്യക്ഷയായി. ശശി കോട്ടോളി, എം.സി. ശിവദാസൻ എന്നിവർ സംസാരിച്ചു.