pradiba-sangamam

പുതുക്കാട്: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രതിഭാ സംഗമത്തിന് ഡയറക്ടർ ബോർഡ് അംഗം കെ.ആർ.രഘു മാസ്റ്റർ ഭദ്രദീപം തെളിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ.ഗോപാലൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിനോ ചേർക്കര അദ്ധ്യക്ഷനായി. പ്രതിഭാ സംഗമത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി നിഗിൽ വൈക്കത്താടൻ, കേന്ദ്ര സമിതി അംഗം നിവിൻ ചെറാക്കുളം, സൈബർ സേന ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി, കെ.എസ്.ബിജീഷ്, ഷാജു മുളങ്ങാട്ടുകര, രാജീവ് കരവട്ട്, പി.ആർ.വിജയകുമാർ, ഹരിദാസ് വാഴപ്പിള്ളി, സുഹാസ് എന്നിവർ പ്രസംഗിച്ചു.