പുതുക്കാട് : വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ആൻസി ജോബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെസ്റ്റിൻ ആറ്റുപുറം അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, ഷാജു കാളിയേങ്കര, സെബി കൊടിയൻ, സിന്റോ പയ്യപ്പിള്ളി, വർഗ്ഗീസ് തെക്കേതല തുടങ്ങിയവർ പ്രസംഗിച്ചു.