sndp-

കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയനും വനിതാസംഘവും സംയുക്തമായി ചതയപ്രാർത്ഥനയും നാരായണീയ പാരായണവും നടത്തി. ഗുരുകൃതികൾ ചൊല്ലി പ്രാർത്ഥന, പുപ്ഷാജ്ഞലി, നാരായണീയ പാരായണ യജ്ഞം എന്നിവ നടന്നു. യൂണിയൻ വനിതാസംഘം പ്രവർത്തക സമിതി അംഗങ്ങളായ ഓമന രാജൻ, ഷൈലജ വിശ്വനാഥൻ, ജാൻസി ധർമ്മരാജൻ, രജനി, ഡോ: ലളിത , പത്മജ മോഹനൻ ,അനില, അജിത സുരേന്ദ്രൻ,ദിവ്യ,സാധന അശോകൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ആത്മീയസമ്മേളനം യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ്ജ് കെ.എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം ചന്ദ്രൻ കിളിയാംപറമ്പിൽ, പ്രസന്നകുമാർ, അനിൽ മൂത്തേടത്ത്, ഗോപിനാഥ് , സുഗുണൻ, പി.കെ.പരമേശ്വരൻ, കെ.കെ.ബിജു, ഷെൽജി എന്നിവർ സംസാരിച്ചു.