cleaning

ചാലക്കുടി: ഷോർട്ട് സർക്യൂട്ട് മൂലം കത്തി നശിച്ച പടിഞ്ഞാറെ ചാലക്കുടിയിലെ തട്ടയിൽ ജോൺസന്റെ വീട് അറ്റകുറ്റപ്പണികൾ നടത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കഴിഞ്ഞ നവംബർ 27 ന് ആണ് തീപിടിത്തമുണ്ടായത്. ഫാനിൽ നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. പരിസരവാസികളാണ് ജോൺസിനെയും കുടുംബത്തെയും വാതിൽ തല്ലിപൊളിച്ചു രക്ഷപ്പെടുത്തിയത്.

ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ഇവർ സഹോദരന്റെ വീട്ടിലാണ് താമസം. 24ാംവാർഡിലെ സി.പി.എം പ്രവർത്തകർ വീട് ശുചീകരിച്ച് പെയിന്റിംഗ് നടത്തി വീട് പൂർണമായും താമസ യോഗ്യമാക്കി നൽകി. എം.എൽ.മാത്യു, സുധാകരൻ കൊടക്കാട്ടിൽ, പി.വി. അൽജോ, കണ്ണപ്പൻ, ജയശീലകൻ എന്നിവരാണ് പങ്കെടുത്തത്.