aruvi
അരുവി റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവേശന ഉദ്ഘാടനവും ആശിർവാദവും

ചൂണ്ടൽ : അരുവി റീഹാബിലിറ്റേഷൻ സെന്ററിന്റെ സപ്തതി മന്ദിരം ഷംഷാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണെങ്ങാടൻ പ്രവേശന ഉദ്ഘാടനവും ആശിർവാദ കർമ്മവും നിർവഹിച്ചു. പൊതുയോഗത്തിൽ പി.എം. തോമസ് അദ്ധ്യക്ഷനായി. വടക്കാഞ്ചേരി ഫൊറോനാ വികാരി റവ. ഫാ. വർഗീസ് തരകൻ, മറ്റം ഫൊറോന വികാരി റവ. ഫാ. ഷാജു, റവ. ഫാ. വർഗീസ് പാലത്തിങ്കൽ, ഫാ. വർഗീസ് മേലിട്ട് പാലത്തിങ്കൽ, എം.സി.പീറ്റർ,എം.എഫ്. ജോയ്, എം.സി. ഫ്രാൻസിസ്, സേവിയർ മാസ്റ്റർ എന്നിവർ സംസാരിച്ചു. വൈലത്തൂർ ഇടവക,പുതുശ്ശേരി ഇടവക എന്നിവടങ്ങളിലെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.